പുതുവര്‍ഷത്തില്‍ വാഹനങ്ങളുടെ വില വര്‍ധിക്കും; വിശദമായി അറിയാം
കോഴിക്കോട്: 2024 ജനുവരി ഒന്ന് മുതല്‍ വാഹനങ്ങളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ച് കമ്പനികള്‍. മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്സ്, മഹിന്ദ്ര ഹോണ്ട, ഹ്യൂണ്ടായ് നിസാന്‍, ഫോക്സ്വാ ഗന്, സ്കോഡ, എംജി മോട്ടോഴ്സ്, ഔഡി, മെഴ്സിഡീസ് ബെന്‍സ് എന്നീ കമ്പനികളാണ് വില കൂട്ടുമെന്ന് പ്രഖ്യാപിച്ചത്.
മിക്ക കമ്പനി കളും അവരുടെ ചിലയിനം വാഹനങ്ങളുടെ വില കൂട്ടുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റമുള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് വിലവര്‍ധന.