കൊയിലാണ്ടിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനപരിശോധന മെയ് 31ന്; കൂടുതൽ വിവരങ്ങളറിയാം


കൊയിലാണ്ടി: കൊയിലാണ്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിനു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ പരിശോധന മെയ് 31ന് നടക്കും. ചെങ്ങോട്ടുകാവ് മേൽ പാലത്തിനടിയിൽ വെച്ചായിരിക്കും പരിശോധന. വൈകുന്നേരം 3 മണി വരെയാവും പരിശോധന.

പരിശോധനയിൽ ഫിറ്റായ വാഹനങ്ങളിൽ സ്റ്റിക്കർ പതിക്കുന്നതായിരിക്കുമെന്നും ജോയിന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04962623215.