തൊഴിലുറപ്പ് പദ്ധതിയില്‍ കൃഷിക്കൂട്ടങ്ങളെ ഉപയോഗപ്പെടുത്തി പച്ചക്കറികൃഷി; കൊയിലാണ്ടി നഗരസഭാ തല പച്ചക്കറി നടീലിന് തുടക്കമായി
കൊയിലാണ്ടി: നഗരസഭാതല പച്ചക്കറി തൈ നടീലിന് നാലാം വാര്‍ഡില്‍ തുടക്കമായി. കൃഷിക്കൂട്ടങ്ങളെ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിക്ക് വേണ്ട മുന്നൊരുക്കങ്ങളടക്കമുള്ള സഹായങ്ങള്‍ നടത്തുവാന്‍ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയെ പങ്കാളികളാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് പച്ചക്കറി തൈ നടീല്‍ നടത്തുന്നത്.
നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വ്വഹിച്ചു. ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.ഷിജു മാസ്റ്റര്‍ അധ്യക്ഷനായി. രസ്ന പദ്ധതി വിശദീകരിച്ചു. കൗണ്‍സിലര്‍ പ്രജിഷ.പി എ.ഡി.എസ് ചെയര്‍പേഴ്സണ്‍ ബാവ കൊന്നെങ്കണ്ടി, തൊഴിലുറപ്പ് മേറ്റ് രാധ മുണ്ട്യാടികുനി, എ.ഡി ദയാനന്ദന് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വാര്‍ഡ് കൗണ്‍സിലര്‍ രമേശന് വലിയാട്ടില്‍ സ്വാഗതവും രമ്യ തിരുവലത്ത് നന്ദിയും പറഞ്ഞു.
Summary: Vegetable planting has started at Koyaladi Municipality level