വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ; വാർഷികാഘോഷ നിറവിൽ വീരവഞ്ചേരി എൽ.പി സ്‌കൂള്‍
വീരവഞ്ചേരി: വീരവഞ്ചേരി എൽ.പി സ്കൂളിന്റെ 103ാം വാർഷികവും ഹാപ്പി കിഡ്‌സ് നഴ്സറി സ്കൂളിന്റെ 21ാം വാർഷികവും സമുചിതമായി ആഘോഷിച്ചു. മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.ജി സിജിത്ത് അധ്യക്ഷത വഹിച്ചു.
പ്രസിദ്ധ സാഹിത്യകാരനും പ്രഭാഷകനുമായ രമേശ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ എൻഡോവ്മെന്റുകളുടെ വിതരണം മൂടാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.കെ ഭാസ്ക്കരൻ നിർവഹിച്ചു. എസ്.എസ്.ജി ചെയർമാൻ ഒ.രാഘവൻ മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ കെ.പി പ്രഭാകരൻ മാസ്റ്റർ, മാനേജ്മെന്റ് പ്രതിനിധി എം. ചന്ദ്രൻ നായർ, പി.ടി.എ വൈസ് പ്രസിഡണ്ട് വി.ടി ബിജീഷ് തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൽ പഞ്ചായത്ത് – സബ് ജില്ലാതല മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനം നടന്നു. ഹെഡ് മിസ്ട്രസ് ഗീത.കെ കുതിരോടി സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി സുജാത ടി.കെ.നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
Description: Veeravancherry LP School celebrates its anniversary