പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി വിയ്യൂര്‍ വായനശാലയുടെ വായനാപക്ഷാചരണ പരിപാടികള്‍


വിയ്യൂര്‍: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വിയ്യൂര്‍ വായനശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് സമാപനമായി. പുളിയഞ്ചേരി യു.പി സ്‌ക്കൂളില്‍ സംഘടിപ്പിച്ച സമാപന പരിപാടി പ്രശസ്ത കവിയത്രി രമാദേവി ടീച്ചർ (രമ ചെപ്പ്) ഉദ്ഘാടനം ചെയ്തു.

‘അമ്മ വായന ക്യാമ്പയിന്‍’ വായനയിലൂടെ മനസ്സിന്റെ സൗന്ദര്യം വർദ്ധിക്കുകയാണെന്ന തിരിച്ചറിവിലേക്ക് അമ്മമാർ എത്തണമെന്നും കുടുംബ വായനക്ക് നേതൃത്വം കൊടുക്കാൻ അമ്മമാർക്ക് കഴിയണമെന്നും കവിയത്രി പറഞ്ഞു.

കൊയിലാണ്ടി നഗരസഭ കൗൺസിലർ ലിൻസി മരക്കാട്ട് പുറത്ത് അധ്യക്ഷത വഹിച്ചു. വായനശാല പ്രസിഡണ്ട് മോഹനൻ നടുവത്തൂർ, പുളിയഞ്ചേരി യു.പി സ്‌ക്കൂള്‍ എംപിടിഎ പ്രസിഡണ്ട് ജയജ ബൈജു എന്നിവർ സംസാരിച്ചു.

ചടങ്ങിന് വായനശാല വനിത വേദി ചെയർപേഴ്‌സൺ പ്രസന്ന ടി സ്വാഗതവും കൺവീനർ ഷൈമ മണക്കണ്ടത്തിൽ നന്ദിയും പറഞ്ഞു. വായനശാല സെക്രട്ടറി പി.കെ ഷൈജു, രാധാകൃഷ്ണൻ പി.പി, ലൈബ്രേറിയൻ പ്രജിത.കെ എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.