വായിച്ച് വളരാം; വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി


കൊയിലാണ്ടി: വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി. വായനാ പക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കവി മോഹനൻ നടുവത്തൂർ നിർവ്വഹിച്ചു. വിയ്യൂർ വായനശാലയുടെ സ്ഥാപക നേതാവും ദീർഘകാലം വായനശാലയുടെ ഭാരവാഹിയമായിരുന്ന വി.പി.ഗംഗാധരൻ മാസ്റ്ററെ ചടങ്ങിൽ അനുസ്മരിച്ചു.

ടി.പ്രസന്ന അധ്യക്ഷയായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അൻസാർ കൊല്ലം, സി.പി.എം കൊല്ലം ലോക്കൽ സെക്രട്ടറി എൻ.കെ.ഭാസ്ക്കരൻ, ചൊളയിടത്ത് ബാലൻ നായർ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി.കെ.ഷൈജു സ്വാഗത അഡ്വ. അരുൺ കൃഷ്ണ നന്ദിയും പറഞ്ഞു.