ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ ഉപയോഗവും വില്‍പ്പനയും; വടകര സ്വദേശികളായ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ പിടിയില്‍


Advertisement

വടകര:
വടകര സ്വദേശിയായ ദമ്പതികള്‍ അടക്കം മൂന്നുപേര്‍ എം.ഡി.എം.എയുമായി കോഴിക്കോട് പിടിയില്‍. വടകര ചോമ്പാല സ്വദേശിയായ ശരത്ത് (24), ശരത്തിന്റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി സ്‌നേഹ (24), കോവൂര്‍ സ്വദേശി കാര്‍ത്തിക് എന്നിവരാണ് മെഡിക്കല്‍ കോളജ് പൊലീസിന്റെ പിടിയിലായത്.
Advertisement

ഇവരില്‍ നിന്നും 2.10 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഗോവിന്ദപുരത്തുള്ള സ്വകാര്യ ഫ്‌ളാറ്റില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. നഗരത്തിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് എം.ഡി.എം.എ ഉപയോഗവും വില്‍പ്പനയും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്.

Advertisement
Advertisement