വടകര ചോറോട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ; ഗള്‍ഫില്‍ നിന്നെത്തിയത് മൂന്ന് ദിവസം മുന്‍പ്


Advertisement

വടകര: ചോറോട് കൈനാട്ടിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൈനാട്ടി റെയില്‍വെ ഓവര്‍ബ്രിഡ്ജിനു താഴെ റോഡില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. താഴെഅങ്ങാടി വലിയവളപ്പില്‍ ചെറാകൂട്ടീന്റവിട ഫാസില്‍ ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു.

Advertisement

പുലര്‍ച്ചെ പ്രഭാത സവാരി നടത്തുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. കുറച്ചകലെയായി സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടുണ്ട്. ഇതിലും രക്തക്കറയുണ്ട്. ഗള്‍ഫിലായിരുന്ന ഫാസില്‍ മൂന്നു ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഈ പ്രദേശത്ത് ഇയാള്‍ക്ക് പരിചയമുള്ളവരുണ്ടെന്ന് കരുതുന്നു. മുമ്പ് ചോറോട് മീത്തലങ്ങാടിയില്‍ കുടുംബ സമേതം വാടകക്ക് താമസിച്ചിരുന്നെന്നാണ് വിവരം. നാട്ടില്‍ ഓട്ടോ ഡ്രൈവറായും ജോലി ചെയ്യാറുണ്ട്.

Advertisement

വടകര പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

പരേതനായ മുസ്തഫയുടെ മകനാണ് ഫാസില്‍. ഭാര്യ: ഷര്‍മിന. രണ്ടു മക്കളുമുണ്ട്.

Advertisement

 

Summary: Chorod native man died under mysterious circumstances