സ്വാതന്ത്രദിനം ആഘോഷമാക്കി കൊയിലാണ്ടിയിലെ വിവിധ സംഘടനകള്‍
കൊയിലാണ്ടി: എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനം ആഘോഷമാക്കി വിവിധ പഞ്ചായത്തുകളും സംഘടനകളും. വിക്ടറി കൊരയങ്ങാടിന്റെ നേതൃത്വത്തില്‍ കൊരയങ്ങാട് കലാക്ഷേത്രത്തില്‍ പി.പി.സുധീര്‍, കുന്നക്കണ്ടി കാര്‍ത്യായനി പതാക ഉയര്‍ത്തി. പി.കെ. ശ്രീധരന്‍, മുരളികൃഷ്ണന്‍, പി.പി. സുധീര്‍, സന്ധ്യ ഷാജു, പി.കെ. സുമിത്ത്, അമിത്ത്, പി.കെ. നിഖില്‍ എന്നിവര്‍ സംസാരിച്ചു.
തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച സ്വാതന്ത്ര്യദിനപരിപാടി
തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സ്വാതന്ത്ര്യദിനത്തില്‍ ബാലസഭ കൂട്ടുകാര്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കാണ് പരിപാടി സംഘടിപ്പിച്ചത്.ക്വിസ് മത്സരത്തില്‍ ഒന്നും, രണ്ടും,മൂന്നും സ്ഥാനം നേടിയവര്‍ക്ക് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ.പി മൊമെന്റോ നല്‍കി . കൂടാതെ പരിപാടിയില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്ക് പ്രോല്‍സാഹ്ന സമ്മാനങ്ങളും നല്‍കി. സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ബിജീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ സമൂഹ്യ ഉപസമിതി കണ്‍വീനര്‍ ശാമിനി സ്വാഗതം പറഞ്ഞു. സി.ഡി എസ് മെമ്പര്‍മാരായ ഷാഹിദ, ഷിജില, ശ്രീനില ,സജീന എ, ദേവി, എന്നിവരും ചടങ്ങില്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. രക്ഷിതാക്കള്‍ ഉള്‍പ്പെടെ അന്‍പതോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ബാലസഭ ആര്‍.പി അമയഷാജി നേതൃത്വം നല്‍കി.
കൊല്ലം ഗുഡ്‌മോര്‍ണിംങ് ഹെല്‍ത്ത് ക്ലബ്ബ് സംഘടിപ്പിച്ച പരിപാടി
ബൈക്ക് റാലിയും വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവര്‍ക്ക് ആദരാജ്ഞലിയും അര്‍പ്പിച്ച് സ്വാനന്ത്രദിനം ആഘോഷിച്ച് കൊല്ലം ഗുഡ്‌മോണിങ് ഹെല്‍ത്ത് ക്ലബ്. വയനാട് ദുരന്തത്തിന്റെ ഭാഗവാക്കായി ജീവിക്കുന്ന മനുഷ്യര്‍ എത്രയും പെട്ടെന്ന് നല്ല ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്നും പ്രാര്‍ത്ഥിച്ചുകൊണ്ട് പിഷാരികാവ് ക്ഷേത്രം മൈതാനത്തുനിന്ന് ആരംഭിച്ച ബൈക്ക് റാലി ഗുഡ്‌മോര്‍ണിംഗ് ഹെല്‍ത്ത് ക്ലബ്ബിന്റെ മെമ്പറും സൈനികനുമായ ഹവില്‍ദാര്‍ ജിതിന്‍ രാജ് ഫ്‌ലാഗ് ഓഫ് ചെയ്തു. മിത്തല്‍ അജയകുമാര്‍, മധു മീത്തല്‍, ആദിത്യന്‍, രുദ്ര, വിസ്മയ എന്നിവര്‍ സംസാരിച്ചു. ബൈക്ക് റാലിക്ക്
റിതുല്‍, ശ്രീബല്‍ ,റോഷന്‍ കിരണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ദയ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദയ എഡ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ദയ സ്‌നേഹതീരത്ത് തഖ്വ മൊയ്തുഹാജി പതാക ഉയര്‍ത്തി. ഉസ്‌ന എ.വി (വാര്‍ഡ് മെമ്പര്‍) ഉദ്ഘാടനം ചെയ്തു.പി. ആമിന ടീച്ചര്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. കെ.ബഷീര്‍, ടി.വി. മുഹമ്മദ് നജീബ്,സബീല്‍ സി.പി, സാഹിറ ജമാല്‍ എന്നിവര്‍ സംസാരിച്ചു. നദീം.ബി നന്ദി പറഞ്ഞു.പായസ വിതരണം നടത്തി.
ഐ.വി.സി.ടി. ക്യാമ്പസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഐ.വി.സി.ടി. ക്യാമ്പസിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ ഫ്‌ലാഷ് മോബും, കൊയിലാണ്ടി താലൂക്ക് ആശുപത്രി, ബസ് സ്റ്റാന്‍ഡ് തെരുവോരകാര്‍ക്കും അന്നദാന വിതരണവും നടത്തി. ഐ.വി.സി.ടി.ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രഷന്‍ എച്ച്.ഒ.ഡി, മാനേജര്‍ :റീമ ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
കൊയിലാണ്ടി കോടതിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു.
കൊയിലാണ്ടി കോടതിയില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികള്‍ സംഘടിപ്പിച്ചു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എ. വിനോദ് കുമാര്‍ പതാക ഉയര്‍ത്തി. ബാര്‍ അസോസിയേഷന്‍ ഹാളില്‍ ചേര്‍ന്ന യോഗം ബഹു ജില്ലാ ജഡ്ജി നൗഷാദലി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ എ വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വക്കേറ്റ്‌സ് ക്ലാര്‍ക്ക് അസോസിയേഷന്‍ സെക്രട്ടറി മോഹനന്‍ സ്വാഗത പ്രസംഗം നടത്തി. അഭിഭാഷകരുടെയും കോടതി ജീവനക്കാരുടെയും നേതൃത്വത്തില്‍ ദേശഭക്തി ഗാനാലാപനവും കൊയിലാണ്ടി ബാര്‍ അസോസിയേഷനും അഡ്വക്കേറ്റസ് സോഷ്യല്‍ വെല്‍ഫെയര്‍ ആന്‍ഡ് സെക്യൂരിറ്റി സ്‌കീം (ആശ്വാസ്) കൊയിലാണ്ടിയും സംയുക്തമായി സംഘടിപ്പിക്കാറുള്ള അഡ്വ ഈ രാജഗോപാലന്‍ നായര്‍ മെമ്മോറിയല്‍ ക്വിസ് മത്സരവും ബാര്‍ അസോസിയേഷന്‍ ഹാളില്‍ വെച്ചു നടത്തി. സബ്ബ് ജഡ്ജ് വിശാഖ് വി എസ്, ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അജികൃഷ്ണന്‍ എസ്, മുന്‍സിഫ് രവീണ നാസ്, ബാര്‍ അസോസിയേഷന്‍ സെക്രട്ടറി ബിനോയ് ദാസ് വി വി, പ്രോസിക്യൂട്ടര്‍മാരായ പി ജെതിന്‍, പി എം തോമസ്, ജവാദ്, കോടതി ജീവനക്കാരായ സുനില്‍ കുമാര്‍ കെ എം, രാജീവന്‍ എ എന്നിവര്‍ ചടങ്ങിന് ആശംസയും രാമകൃഷ്ണന്‍ കെ എം നന്ദിയും രേഖപ്പെടുത്തി.
സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി
സ്വാതന്ത്ര്യ സ്മൃതിയാത്രയും, സദസ്സും സംഘടിപ്പിച്ച് കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി. ഇന്ത്യന്‍ സ്വാത്രന്ത്ര്യ സമരത്തിന്റെ ധീര സ്മരണകളുണര്‍ത്തിയ സ്മൃതിയാത്ര സ്റ്റേഡിയം പരിസരത്തെ മഹാത്മാ സ്തൂപത്തിനു സമീപം അവസാനിച്ചു. സ്മൃതി സദസ്സ് ഡി.സി.സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പിരത്‌നവല്ലി ടീച്ചര്‍ അദ്ധ്യക്ഷം വഹിച്ചു. സി.വി. ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.രാമചന്ദ്രന്‍മാസ്റ്റര്‍, മഠത്തില്‍ നാണു, അഡ്വ. കെ.വിജയന്‍, രാജേഷ് കീഴരിയൂര്‍, വി.ടി. സുരേന്ദ്രന്‍, മനോജ് പയറ്റുവളപ്പില്‍, എന്‍.ദാസന്‍, ശ്രീജാ റാണി, റീന.കെ. വി, കൂമുള്ളി കരുണാകരന്‍, തന്‍ഹീര്‍ കൊല്ലം എന്നിവര്‍ സംസാരിച്ചു.
കൊയിലാണ്ടിമർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു.
കൊയിലാണ്ടിമർച്ചന്റ്സ് അസോസിയേഷൻ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു. കെ എം എ ഓഫീസ് പരിസരത്ത് പ്രസിഡണ്ട് കെ കെ നിയാസ് പതാക ഉയർത്തി കെ പി രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് ബ്ലഡ് ഡൊണേഷൻ കേരള എം എം സി ഹോസ്പിറ്റൽ എന്നിവയുടെ സഹകരണത്തോടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കൗൺസിലർ വി പി എബ്രഹാംകുട്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു കെ കെ നിയാസ് കെപി രാജേഷ് dr അരുൺ dr ആതിര അനൂപ്
പി ചന്ദ്രൻ പി വി പ്രജീഷ് മനീഷ് മലബാർ ചീഫ് ഗ്ലോബൽ പാർക്ക് ബാബു സുകന്യ യൂ അസീസ് സുനിൽ പ്രകാശ് പി പി ഉസ്മാൻ എന്നിവർ സംസാരിച്ചു തുടർന്ന് പായസ വിതരണവും നടന്നു.