”തൊഴിലുറപ്പ്, കുടുംബശ്രീ അംഗങ്ങളെ ഭരണസ്വാധീനം ഉപയോഗിച്ച് സി.പി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിക്കുക” ; ആവശ്യമുയര്‍ത്തി കക്കാട് മേഖല ചുവട് പ്രവര്‍ത്തക സംഗമം


Advertisement

പേരാമ്പ്ര: തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയവയില്‍ അംഗങ്ങളായ സ്ത്രീകളെ ഭരണസ്വാധീനം ഉപയോഗിച്ച് സിപി.എം വല്‍ക്കരിക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് വനിതാ ലീഗ് കക്കാട് മേഖല ‘ചുവട് ‘ പ്രവര്‍ത്തക സംഗമം ആവശ്യപ്പെട്ടു. പി.കെ.സലീന അദ്ധ്യക്ഷത വഹിച്ചു.

Advertisement

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഇരകളുടെ കൂടെയല്ല എന്നതിന് തെളിവാണ് കട്ടപ്പന കേസില്‍ ഡി.വൈ.എഫ്.ഐക്കാരനായ പ്രതിക്കെതിരെ പോലീസ് ദുര്‍ബല വകുപ്പുകള്‍ ചേര്‍ത്തത്. അതുകൊണ്ടാണ് കേസില്‍ പ്രതിയെ വെറുതെ വിട്ടത്.

Advertisement

പരിപാടി വേളംഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. വനിതാലീഗ് മണ്ഡലംജനറല്‍ സെക്രട്ടറി വഹീദ പാറേമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സല്‍മനന്‍മനക്കണ്ടി, റസ്മിന തങ്കേക്കണ്ടി, പി.അസ്മ, എന്‍.കെ അബ്ദുല്‍ അസീസ്, സി.പി.നസീറ, കെ.പിഫൗസിയ എന്നിവര്‍ പ്രസംഗിച്ചു.

Advertisement