ബെെക്ക് മോഷ്ടിച്ച് രൂപമാറ്റം വരുത്തി കറങ്ങി നടന്നു; വാല്യക്കോട്, മേപ്പയ്യൂർ സ്വദേശികൾ പിടിയിൽ


പേരാമ്പ്ര: പെരുവണ്ണാമൂഴി സ്വദേശി ജിഷ്ണുവിന്റെ ബെെക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. വാല്യക്കോട് സ്വദേശി നിടുപ്പറമ്പില്‍ ആദര്‍ശ് (20) , മേപ്പയൂര്‍ പൂതേരിപ്പാറ കുന്നത്ത് അമല്‍ (20) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഈ മാസം ഏഴിനാണ് ജിഷ്ണുവിന്റെ വീട്ടിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്കിന് രൂപമാറ്റം വരുത്തി നമ്പർപ്ലേറ്റ് വെക്കാതെ പ്രതികൾ ഉപയോഗിച്ചുവരികയായിരുന്നു. കൂടാതെ പരാതിക്കാരന്റെ 18000 രൂപയും ആധാര്‍ കാര്‍ഡ് ഉള്‍പ്പടെയുള്ള രേഖകളും പ്രതികള്‍ ബൈക്കിന്റ പോക്കറ്റില്‍ നിന്നും മോഷ്ടിച്ചതായി പോലിസ് പറഞ്ഞു. സി.സി ടിവിയും ടവര്‍ ലൊക്കേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.

പെരുവണ്ണാമൂഴി ഇൻസ്പെക്ടർ കെ.സുഷീർ, എസ്.ഐ.മാരായ ആർ.സി. ബിജു, കെ. അബ്ദുൾ ഖാദർ, ഋഷി പ്രസാദ്, സി.പി.ഒ.മാ രായ പ്രജേഷ്, ഷൈജു, ഷൈൻ ജിത്ത്, ഫിജിത്ത് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്.

Summary: Valyakode, Mappayyur natives arrested for stealing Bike