വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി: വളയം സ്വദേശി അറസ്റ്റില്‍


Advertisement

വളയം: വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വളയം സ്വദേശി അറസ്റ്റില്‍. കുണ്ടംചാലില്‍ നിസാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്.

Advertisement

പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഡോക്ടറോട് വിദ്യാര്‍ത്ഥി വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നു.

Advertisement

തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ നല്‍കിയ പരാതിയില്‍ വളയം പോലീസ് കേസെടുക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് പ്രതി ഒളിവില്‍ പോയെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി പിടിക്കപ്പെടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയുതു.

Advertisement