98 ആം വാര്‍ഷികത്തിന്റെ നിറവില്‍ വാകമോളി എ.എല്‍.പി സ്‌കൂള്‍; വിവിധ പരിപാടികളോടൊപ്പം വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും
അരിക്കുളം: തൊണ്ണൂറ്റിയെട്ടാം വാര്‍ഷികം ആഘോഷമാക്കി വാകമോളി എഎല്‍പി സ്‌കൂള്‍. ചടങ്ങില്‍ വിരമിക്കുന്ന പ്രധാനാധ്യാപിക കെ.എം.ലൈല ടീച്ചര്‍ക്കുള്ള യാത്രയയപ്പും മല്‍കി. നോവലിസ്റ്റ് യു.കെ കുമാരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. മാനേജ്‌മെന്റ് പ്രതിനിധി തയ്യില്‍ രാമകൃഷ്ണന്‍ ഉപഹാര സമര്‍പ്പണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ നജീഷ് കുമാര്‍ എല്‍.എസ്.എസ് വിജയികളെ അനുമോദിച്ചു.
രജിന ടീച്ചര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ കെ.എം അമ്മത് മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.കെ.എന്‍. അടിയോടി, സി. രാധ എന്നിവരെ കൂടാതെ ടി. താജുദ്ദീന്‍, ശശി ഊട്ടേരി, ഇ.വേണു, ആവള മുഹമ്മദ്, പ്രദീപന്‍ കണ്ണമ്പത്ത്, ടി.പി, സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ലൈല ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. പി.ടി എ. പ്രസിഡണ്ട് വിജില പി.ടി സ്വാഗതവും രാകേഷ് ടി നന്ദിയും പറഞ്ഞു.
വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൂര്‍വാധ്യാപക വിദ്യാര്‍ഥി സംഗമത്തില്‍ കവി ഡോക്ടര്‍ ‘മോഹനന്‍ നടുവത്തൂര്‍ സംസാരി ച്ചു.കുട്ടികളും പൂര്‍വ വിദ്യാര്‍ഥികളും അവതരിപ്പിച്ച കലാപരി’ പാടികള്‍ കൂടാതെ കണ്ണൂര്‍ മിഴി അവതരിപ്പിച്ച നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌കാരവും അരങ്ങേറി.