തീപ്പാറുന്ന പോരാട്ടങ്ങള്‍ക്ക് സാക്ഷിയാവാന്‍ നാട്; സ്റ്റാലിന്‍ ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാതല വടംവലി മത്സരം നാളെ ഞാണംപൊയിലില്‍


കൊയിലാണ്ടി: ഒരുഗ്രന്‍ വടംവലി മത്സരം കാണാനുള്ള നാടിന്റെ കാത്തിരിപ്പിന് ഇനി ഒരുദിവസത്തിന്റെ ദൂരം മാത്രം. സ്റ്റാലിന്‍ ബ്രദേഴ്‌സ് പൊയില്‍ക്കാവ് സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാ വടംവലി മത്സരം ജനുവരി 28 ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ഞാണം പൊയിലില്‍ നടക്കും.

തീപ്പാറുന്ന പോരാട്ടങ്ങളില്‍ കരുത്ത് പരീക്ഷിക്കാനിറങ്ങുന്നത് 32 ടീമുകളാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് പതിനായിരം രൂപയാണ് ലഭിക്കുക. രണ്ടാം സ്ഥാനത്തിന് 7000 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും ലഭിക്കും. സമ്മാനങ്ങള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല. നാലാം സ്ഥാനത്തിന് നാലായിരം രൂപയും അഞ്ച് മുതല്‍ എട്ടുവരെയുളള സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് രണ്ടായിരം രൂപയും തുടര്‍ന്ന് പതിനാറ് വരെയുള്ള സ്ഥാനത്ത് എത്തുന്ന ടീമിന് ആയിരം രൂപവീതവും ലഭിക്കും.

ലഹരിയ്‌ക്കെതിരെയുള്ള പോരാട്ടത്തിനുള്ള കൂട്ടായ്മയായും കോവിഡിനുശേഷമുള്ള യുവജന കൂട്ടായ്മയായും തങ്ങളുടെ ഈ കൂട്ടായ്മയെ കാണാമെന്നാണ് സ്റ്റാലിന്‍ ബ്രദേഴ്‌സ് പ്രസിഡന്റ് ദില്‍രാജ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

അന്വേഷണങ്ങള്‍ക്ക്: 9846676254- ദില്‍രാജ്, 7594894233- ദിനൂപ്.