Tag: vadamvali

Total 1 Posts

തീപ്പാറുന്ന പോരാട്ടങ്ങള്‍ക്ക് സാക്ഷിയാവാന്‍ നാട്; സ്റ്റാലിന്‍ ബ്രദേഴ്‌സ് സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാതല വടംവലി മത്സരം നാളെ ഞാണംപൊയിലില്‍

കൊയിലാണ്ടി: ഒരുഗ്രന്‍ വടംവലി മത്സരം കാണാനുള്ള നാടിന്റെ കാത്തിരിപ്പിന് ഇനി ഒരുദിവസത്തിന്റെ ദൂരം മാത്രം. സ്റ്റാലിന്‍ ബ്രദേഴ്‌സ് പൊയില്‍ക്കാവ് സംഘടിപ്പിക്കുന്ന ഒന്നാമത് ജില്ലാ വടംവലി മത്സരം ജനുവരി 28 ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ഞാണം പൊയിലില്‍ നടക്കും. തീപ്പാറുന്ന പോരാട്ടങ്ങളില്‍ കരുത്ത് പരീക്ഷിക്കാനിറങ്ങുന്നത് 32 ടീമുകളാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് പതിനായിരം രൂപയാണ് ലഭിക്കുക.