റീല്‍സ് ചിത്രീകരണത്തിനിടെ വടകര സ്വദേശി മരിച്ച സംഭവം; അപകടം ജോലി ചെയ്യുന്ന കമ്പനിയുടെ പ്രൊമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ, അപകടത്തിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ കടമേരി സ്വദേശിയായ യുവാവിനെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. രാവിലെ വെള്ളയില്‍ പോലിസ് സ്റ്റേഷന് സമീപം നടന്ന അപകടത്തിന്റെ ദൃശ്യം പോലിസിന് ലഭിച്ചു. വീഡിയോഗ്രാഫറായ ആല്വിന് ജോലി ചെയ്യുന്ന കോഴിക്കോട്ടെ സ്വകാര്യ കമ്പനിയുടെ പ്രൊമോഷന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
രാവിലെ വാഹനങ്ങള്‍ കുറഞ്ഞ സമയത്താണ് അപകടം നടന്നത്. പ്രൊമോഷന്റെ ആവശ്യാര്‍ത്ഥം കാറുകള്‍ ബീച്ച് റോഡില്‍ നിന്ന് വെള്ളയില്‍ ഭാഗത്തേക്ക് യുടേണ്‍ എടുത്ത് ചെയ്സ് ചെയ്ത് വരുന്ന വീഡിയോ ചിത്രീകരിക്കുന്നതിനായാണ് ആല്വിന് റോഡിന് നടുവില്‍ നിന്നത്. ഈ സമയം കൂട്ടത്തിലുണ്ടായിരുന്ന കാറാണ് ആല്‍വിനെ ഇടിച്ചത്. കാര്‍ അമിത വേഗതയിലായിരുന്നു. KL 10 BK 0001 നമ്പര്‍ ഡിഫന്റര്‍ വാഹനമാണ് അപകടത്തിനിടയാക്കിയതെന്നാണ് പോലിസ് നല്കുന്ന വിവരം.
ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനത്തില്‍ തന്നെയാണ് ആല്‍വിനെ ആശുപത്രിയില്‍ എത്തിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ പതിനൊന്ന് മണിയോടെയാണ് ആല്വിന് മരിച്ചത്വാഹനങ്ങള് പോലിസ് കസ്റ്റഡിയിലെടുത്തു.