വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകം; ഒടുവില്‍ പ്രതി അറസ്റ്റില്‍, ഷഫീഖിലേക്ക് പൊലീസ് എത്തിയത് തന്ത്രപരമായി
വടകര: വടകരയിലെ പലചരക്ക് കട ഉടമ രാജനെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഷഫീഖിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസറ്റ് ചെയ്തത്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോ പുറത്ത് വിട്ടതിന് പിന്നാലെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്തത്. വടകര എത്തിച്ച് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സോഷ്യൽ മീഡിയ വഴിയാണ് പ്രതിയും രാജനും പരിചയത്തിലായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണെന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് വരുന്നതായും റൂറൽ എസ്പി. ആർ കറപ്പസ്വാമി പറഞ്ഞു.
ഡിസംബർ 25 നാണ് വടകര പഴയ ബസ് സ്റ്റാന്റിന് സമീപത്തെ കടയിൽ വ്യാപാരിയായ രാജനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിലെ പാടുകളും വ്യാപാരിയുടെ സ്വർണാഭരണങ്ങളും ബൈക്കും നഷ്ടമായതും മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു. തുടർന്ന് സിസിടിവി ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Summary: Vadakara businessman Rajan’s murder suspect arrested