ഒരു ജോലിയാണോ അന്വേഷിക്കുന്നത്; വടകര ബ്ലോക്ക് പഞ്ചായത്തിന്റെ മെ​ഗാ തൊഴിൽമേള നാളെ


വടകര: വടകര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെ​ഗാ തൊഴിൽമേള നാളെ ചോമ്പാല സിഎസ്ഐ ക്രിസ്ത്യൻ മുള്ളർ വുമൻസ് കോളേജിൽ നടക്കും. രാവിലെ 10 മണിക്ക് മേള ആരംഭിക്കും. കേരളത്തിനകത്തും പുറത്തും നിന്നുള്ള 35 ഓളം പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കും. ഐ.ടി, ടെക്നിക്കൽ, ഓട്ടോ മൊബൈൽ, മാർക്കറ്റിംഗ്, അഡ്മിനിസ്ട്രേഷൻ, ഹോസ്‌പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ഇൻഷുറൻസ്, ഹോസ്‌പിറ്റൽ, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി ആയിരത്തോളം ഒഴിവുകളാണ് സ്ഥാപനങ്ങളിൽ നിലവിലുള്ളത്.


ഓൺലൈനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് പുറമേ തൽസമയ രജിസ്ട്രേഷനും ഉൾപ്പെടെ 1000 ൽ പരം ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാനുള്ള അവസരം കോളജിൽ ഒരുക്കിയിട്ടുണ്ട്. തത്സമയം രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് 10 കൗണ്ടറുകളും രണ്ട് ഹെല്പ് ഡസ്‌കുകളും തയ്യാറാക്കിയിട്ടുണ്ട്. ഒരു ഉദ്യോഗാർഥിക്ക് മൂന്ന് സ്ഥാപനങ്ങളിൽ കൂടിക്കാഴ്ചക്ക് ഹാജരാകുന്നതിന് സൗകര്യമുണ്ടാവും.