വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണതട്ടിപ്പ് കേസ്; പ്രതി തട്ടിപ്പ് നടത്തിയത് ഓൺലൈൻ ട്രേഡിങിൽ പണം നിക്ഷേപിക്കാൻ, സ്വർണം പണയം വച്ചത് തമിഴ്നാട്ടിലെന്ന് സൂചന


വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണതട്ടിപ്പ് കേസ് പ്രതി മുൻ മാനേജർ മധ ജയകുമാർ പണം ഉപയോഗിച്ചത് ഓൺലൈൻ ട്രേഡിങ്ങിന്. മോഷ്ടിച്ച സ്വർണ്ണം തമിഴ്നാട്ടിൽ പണയം വെച്ചതായി പോലിസ് ചോദ്യം ചെയ്യലിൽ പ്രതി വെളുപ്പെടുത്തിയതായാണ് സൂചന. ഈ പണം ഓൺലൈൻ വ്യാപാരത്തിൽ നിക്ഷേപിക്കുകയായിരുന്നു.

26 കിലോ സ്വർണ്ണം വിവിധ ഘട്ടങ്ങളിലായാണ് മധ ജയകുമാർ വടകര ശാഖയിൽ നിന്ന് തട്ടിപ്പ് നടത്തിയത്. തമിഴ്നാട്ടിലെ ഒരു ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലായാണ് ഈ സ്വർണം പണയം വെച്ചത്. സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിലെ ജീവനക്കാരനുമായി ചേർന്ന് ഇയാൾ ഓൺലൈൻ ട്രേഡിങ് നടത്തിയതായും ഓൺലൈൻ ട്രേഡിങ്ങിൽ മധ ജയകുമാറിൻറെ ഭാര്യയും പങ്കാളിയാണെന്നുമാണ് പുറത്തുവരുന്ന വിവരം. ഇതേ തുടർന്ന് ഇൻഷുറൻസ് ജീവനക്കാരനെയും ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. 26 കിലോ സ്വർണം വീണ്ടെടുക്കാൻ അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോകും.

Description: Vadakara Bank of Maharashtra gold fraud case; It is indicated that the accused committed the fraud to invest money in online trading and pledged the gold in Tamil Nadu.