വടകര അറക്കിലാട് മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് വീടിനു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്ന്


Advertisement

വടകര: അറക്കിലാട് വയലിലെ വെള്ളത്തില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പുത്തൂര്‍ ആയാടത്ത് താഴക്കുനി ഹാരിസി(48)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനടുത്ത് വയല്‍പീടികക്കു സമീപത്തെ വയലിലെ വെള്ളത്തില്‍ നിന്നാണ് ഇന്ന് രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടെത്തിയത്.

Advertisement

ഇന്നലെ രാത്രി വയല്‍പീടികയില്‍ നിന്നു വീട്ടിലേക്കുള്ള സാധനങ്ങളുമായി മടങ്ങുമ്പോഴാണ് സംഭവമെന്നു കരുതുന്നു. രാത്രി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു വീട്ടുകാരും സമീപവാസികളും ചേര്‍ന്ന്‌ നടത്തിയ തെരച്ചലിനിടയില്‍ വയലില്‍ നിന്നും മൃതദേഹം കാണ്ടെത്തുകയായിരുന്നു.

Advertisement

വടകര പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Advertisement

summary: Vadakara Arakiladu middle-aged man dead