കൊയിലാണ്ടിക്കാർക്ക് ആശ്വസിക്കാം, പ്രഖ്യാപനത്തിലെ ശൗര്യം പ്രവർത്തിയിലും കാട്ടി അധികൃതർ; ആദ്യ ദിനം വാക്സിനേഷൻ എടുത്തത് മുപ്പത് നായ്ക്കൾക്ക്


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളുടെ സമ്പൂർണ വാക്സിനേഷൻ യജ്ഞം ആരംഭിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ.പി.സുധ ഉദ്ഘാടനം ചെയ്തു.

നഗരസഭാ വെറ്ററിനറി വിഭാഗത്തിന്റെയും നായ പിടുത്തക്കാരുടെയും നേതൃത്വത്തിലാണ് വാക്സിനേഷൻ നടപ്പാക്കുക. ആദ്യ ദിനത്തിൽ മുപ്പതോളം തെരുവുനായകൾക്ക് വാക്സിനേഷൻ നൽകി.

Advertisement

ചടങ്ങിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.ഇ.ഇന്ദിര, ഇ.കെ.അജിത്ത്, വെറ്റിനറി ഡോക്ടർ ഗീത, ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർ ആർ.റജി, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ പി.ആർ മോഹനൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement