വടകര കോളേജ് ഓഫ് എഞ്ചിനീയറിങില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; വിശദമായി നോക്കാം


വടകര: കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയില്‍ (മണിയൂര്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. എംസിഎ വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രൊഫസറെ നിയമിക്കുന്നു.

സെപ്തംബര്‍ 11 ന് രാവിലെ 10 മണിക്കകം മണിയൂര്‍ കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ അഭിമുഖം നടക്കും. ഒന്നാം ക്ലാസ് മാസ്റ്റര്‍ ബിരുദമുള്ള (എംസിഎ/ എം ടെക് കമ്പ്യൂട്ടര്‍ സയന്‍സ്) ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0496-2536125, 8089151801.

Summay: Vacancy of Assistant Professor in Vadakara College of Engineering.