കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, എന്നീ തസ്തികയില്‍ ഒഴിവ്; വിശദമായി അറിയാം


കോഴിക്കോട്: കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ (അര്‍ബന്‍ എച്ച്.ഡബ്ല്യു.സി.കളില്‍) മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) തസ്തികളിലേക്ക് കരാര്‍ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

യോഗ്യതയടക്കമുള്ള വിശദവിവരങ്ങള്‍ക്ക് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 23നു വൈകുന്നേരം അഞ്ച് മണിക്ക് മുന്‍മ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0495 2374990.