ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ ബില്ലിംഗ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേയ്ക്ക് ഒഴിവുകള്‍; എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച 11 ന്
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു.
ഏപ്രില്‍ 11 ന് രാവിലെ 10.30 മണിക്ക് എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി, ബികോം, പിജി, എംബിഎ എന്നീ യോഗ്യതകളുളള ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍, പാക്കിംഗ് സ്റ്റാഫ്, സെയില്‍സ് സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്, ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, മാനേജര്‍, അക്കൗണ്ടന്റ്, എന്നീ തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്തും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാമെന്ന് എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 0495 -2370176.