വിദ്യാര്‍ത്ഥികളെ യു.എസ്.എസ് പരീക്ഷയ്ക്ക് ഒരുക്കാന്‍ നഗരസഭയും; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ പരിശീലന പരിപാടി തുടങ്ങി


കൊയിലാണ്ടി: നഗരസഭ 2024-25 പദ്ധതി പ്രകാരം നഗരസഭയിലെ വിദ്യാലയങ്ങളിലെ യു.എസ്.എസ് പരീക്ഷയ്ക്ക് തയാറാകുന്ന വിദ്യാര്‍ഥികള്‍ക്കുള്ള പരിശീലന പരിപാടി കൊയിലാണ്ടി ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു.

നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധകിഴക്കെപ്പാട്ട് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ നിജില പറവക്കൊടി അധ്യക്ഷയായി. കൗണ്‍സിലര്‍ വത്സരാജ് കേളോത്ത്, ബിജു.ഡി.കെ, സി.അരവിന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. രമേശന്‍ വലിയാട്ടില്‍ സ്വാഗതവും എ.അസീസ് മാസ്റ്റാര്‍ നന്ദിയും പറഞ്ഞു.