സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കായുള്ള പരിശീലനങ്ങള്‍ക്ക് പ്രയോജനപ്രദം; പന്തലായനിയില്‍ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ഒരുങ്ങി
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ചൈത്ര വിജയന്‍ ചടങ്ങില്‍ അധ്യക്ഷയായി.
കോഴിക്കോട് ജില്ല ഫെസിലിറ്റേറ്റര്‍ പി.ജി.പ്രമോദ്കുമാര്‍, ബി.പി.ആര്‍.സി വിശദീകരണം നടത്തി ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ കെ പി മുഹമ്മദ് മുഹ്‌സിന്‍, സ്ഥിരം സമിതി അധ്യക്ഷന്‍മ്മാരായ കെ.ജീവനന്ദന്‍, ബിന്ദു സോമന്‍, കെ.അഭിനീഷ്, കില ബ്ലോക്ക് കോര്‍ഡിനേറ്റര്‍ രഘുനാഥ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ആതിര.പി.ടി സ്വാഗതവും ആര്‍.ജി.എസ്.എ കോര്‍ഡിനേറ്റര്‍ പന്തലായനി ബ്ലോക്ക് അഞ്ചിത നന്ദിയും പ്രകടിപ്പിച്ചു.
കേന്ദ്ര-സംസ്ഥാന പങ്കാളിത്തത്തോടെ രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പ്രധാനമായും സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനങ്ങള്‍ക്കും ആണ് ബ്ലോക്ക് പഞ്ചായത്ത് റിസോഴ്‌സ് സെന്റര്‍ ആരംഭിക്കുന്നത്. കൂടാതെ 2030 ഓടുകൂടി സുസ്ഥിരവികസന ലക്ഷ്യങ്ങള്‍ പഞ്ചായത്തുകളില്‍ നടപ്പിലാക്കുന്നതിന്റെ ഏകോപനം എന്നുള്ള നിലയ്ക്കും വിവിധ മിഷനുകളിലെ ആര്‍.പിമാരുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും റിസോഴ്‌സ് സെന്ററുകള്‍ പ്രയോജനപ്പെടുത്തും.