തിരഞ്ഞെടുത്തത് ഒന്‍പത് അംഗ ഭരണസമതിയെ; പയ്യോളിയില്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു


പയ്യോളി: പയ്യോളിയില്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിച്ചു. പയ്യോളിയില്‍ വച്ച് ചേര്‍ന്ന സൊസൈറ്റി അംഗങ്ങളുടെ പൊതുയോഗം ഒമ്പ് അംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ടി.ചന്തു പ്രസിഡന്റ് സ്ഥാനത്തേയ്ക്കും പി.വി മനോജന്‍ വൈസ് പ്രസിഡന്റായും കെ. രാമചന്ദ്രന്‍ ഓണററി സെക്രട്ടറിയായും തെരഞ്ഞെടുത്തു.

ടി.ചന്തു, പി.വി മനോജന്‍, കെ രാമചന്ദ്രന്‍, കെ. ധനഞ്ജയന്‍, എം.കെ രാജേന്ദ്രന്‍, കെ.ടി കേളപ്പന്‍, വി.കെ ബിജു, ടി അരവിന്ദാക്ഷന്‍, പി. ഷാജി എന്നിവരാണ് ഭരണസമിതി അംഗങ്ങള്‍. യോഗത്തില്‍ സഹകരണസംഘം യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ മനോജ് പങ്കെടുത്തു. സര്‍ട്ടിഫിക്കറ്റും ബൈലോയും ഓണററി സെക്രട്ടറിയെ ഏല്‍പ്പിച്ചു.

Summary: Urban Cooperative Society formed in Payyoli.