മൂരാട് പാലം അടച്ചിടൽ; തീരുമാനം ഗതാഗതത്തിന് സൗകര്യമൊരുക്കിയ ശേഷം


വടകര: ദേശീയപാതയിൽ മൂരാട് പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള ദേശീയപാത അതോറിറ്റിയുടെ ആവശ്യത്തിൽ തീരുമാനമായില്ല. പകരം സംവിധാനത്തിന്റെ കാര്യത്തിൽ ഇനിയും തീരുമാനം ആവാത്തതാണ് നിയന്ത്രണം നടപ്പാക്കാൻ വൈകുന്നത്.

യാതൊരുവിധ മുന്നൊരുക്കവുമില്ലാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. തുടർന്ന് കളക്ടർ , എംഎൽഎമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, ദേശീയപതാ അതോറിറ്റി അധികൃതർ എന്നിവരുടെ യോഗം വിളിച്ചുചേർക്കുകയായിരുന്നു.’

ദേശീയപാത വികസനത്തിന്റെ ഭാഗമായി മൂരാട് പുതിയ പാലം പണി നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട ഗാർഡറുകൾ സ്ഥാപിക്കാനാണ് ദേശീയപാത അതോറിറ്റി ഗതാഗത നിയന്ത്രണം ആവശ്യപ്പെട്ടത്. എന്നാൽ പെട്ടെന്ന് നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ യാത്രക്കാരും മറ്റും നേരിടുന്ന ദുരിതങ്ങൾ മാറ്റാതെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള ദേശീയപാത അതോറിറ്റിയുടെ ആവശ്യം തീരുമാനമായില്ല.