പതിനാല് തീവണ്ടികളിലെ അണ്‍റിസര്‍വ്വ്ഡ് കോച്ചുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ പുനഃസ്ഥാപിക്കും; കോഴിക്കോട് വഴിയുള്ള അഞ്ച് ട്രെയിനുകളും പട്ടികയില്‍
കോഴിക്കോട്: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ വീണ്ടും അയവ് വരുത്തി റെയില്‍വേ. ഇതിന്റെ ഭാഗമായി ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലെ പതിനാല് തീവണ്ടികളില്‍ അണ്‍റിസര്‍വ്വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കൊവിഡിനെ തുടര്‍ന്ന് നേരത്തേ അണ്‍റിസര്‍വ്വ്ഡ് കോച്ചുകള്‍ റിസര്‍വ്വേഷന്‍ ആവശ്യമായ 2 എസ് കോച്ചുകളായി ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ അണ്‍റിസര്‍വ്വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിച്ച പതിനാല് തീവണ്ടികളില്‍ ആറെണ്ണം ഇരുവശത്തേക്കും സര്‍വ്വീസ് നടത്തുന്ന ജോഡി തീവണ്ടികളാണ്. താഴെ പറയുന്ന വണ്ടികളിലാണ് അണ്‍റിസര്‍വ്വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
കോഴിക്കോട് വഴി പോകുന്ന ട്രെയിനുകൾ
- 16355 കൊച്ചുവേളി-മംഗളൂരു ജംഗ്ഷന്‍ അന്ത്യോദയ എക്‌സ്പ്രസ്
- 16356 മംഗളൂരു ജംഗ്ഷന്‍-കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ്
- 16607 കണ്ണൂര്‍-കോയമ്പത്തൂര്‍ എക്‌സ്പ്രസ്
- 16608 കോയമ്പത്തൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ്
- 16610 മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ്
മറ്റ് ട്രെയിനുകൾ
- 16844 പാലക്കാട്-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ്
- 16366 നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസ്
- 16089 ചെന്നൈ സെന്‍ട്രല്‍-ജോലാര്‍പേട്ട ജങ്ഷന്‍ യെലഗിരി എക്‌സ്പ്രസ്
- 16090 ജോലാര്‍പേട്ട ജങ്ഷന്‍-ചെന്നൈ സെന്‍ട്രല്‍ യെലഗിരി എക്‌സ്പ്രസ്
- 16325 നിലമ്പൂര്‍ റോഡ്-കോട്ടയം എക്‌സ്പ്രസ്
- 16326 കോട്ടയം-നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ്
- 16327 പുനലൂര്‍-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
- 16328 ഗുരുവായൂര്‍-പുനലൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്
- 16843 തിരുച്ചിറപ്പള്ളി-പാലക്കാട് എക്‌സ്പ്രസ്
ഏപ്രില്‍ ഒന്ന് മുതലാണ് ഈ തീവണ്ടികളില്‍ അണ്‍റിസര്‍വ്വ്ഡ് കോച്ചുകള്‍ പുനഃസ്ഥാപിക്കുന്നത്. നേരത്തേ സീറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള എസ്.എം.എസ് അയച്ചു കഴിഞ്ഞുവെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇവര്‍ക്ക് ടിക്കറ്റ് തുക റീഫണ്ട് ചെയ്ത് നല്‍കും.