ബാലുശ്ശേരിയില്‍ വീടിനുനേരെ അജ്ഞാതര്‍ സ്‌ഫോടക വസ്തുക്കള്‍ എറിഞ്ഞു; പൊലീസ് അന്വേഷണം ആരംഭിച്ചു


Advertisement

ബാലുശ്ശേരി: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ വീടിനുനേരെ അജ്ഞാതരുടെ ആക്രമണം. പുലര്‍ച്ചെ നാലരയോടെ സ്ഫോടക വസ്തു എറിയുകയായിരുന്നു. കണ്ണാടിപ്പൊയില്‍ സ്വദേശി ബാലന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ വീടിന്റെ ജനല്‍ചില്ല് തകര്‍ന്നു.

Advertisement

ഇന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Advertisement

പുലര്‍ച്ചെ നാലുമണിയോടെ ചുവന്ന സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം എത്തിയതെന്നാണ് സംശയിക്കുന്നത്. സമീപത്തെ മറ്റൊരു വീടാണ് അക്രമികള്‍ ലക്ഷ്യമിട്ടതെന്നും വീടുമാറിയാണ് ആക്രമണം നടത്തിയതെന്നുമാണ് പ്രാഥമിക വിലയിരുത്തല്‍. ഈ കാര്‍ പ്രദേശത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സമീപത്തെ കടകളിലെയടക്കം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement

Summary: Unknown persons threw explosives at house in Balussery