പ്ലസ്ടു, എസ്എസ്എല്‍സി, യുഎസ്എസ് ഉന്നത വിജയികളെ അനുമോദിച്ച് യൂണിവേഴ്‌സല്‍ കോളേജ്


കൊയിലാണ്ടി: ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൊയിലാണ്ടി യൂണിവേഴ്‌സല്‍ കോളേജിലെ 2023-24 അധ്യായന വര്‍ഷത്തെ പ്ലസ്ടു, എസ്.എസ്.എല്‍.സി. എന്നീ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും യു. എസ്. എസ്. നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിക്കുകയും ഉപഹാര വിതരണം നടത്തുകയും ചെയ്തു. കൂടാതെ ഗെറ്റ് റ്റുഗദര്‍, ഗാനമേള എന്നീപരിപാടികളും അരങ്ങേറി.

കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടന്ന അനുമോദന യോഗം ഡോ: പി.കെ.ഷാജി ( ഡിസ്ട്രിക്ട് കോ-ഓഡിനേറ്റര്‍, കരിയര്‍ ഗൈഡന്‍സ് & അഡോളസെന്റ് കൗണ്‍സിലിങ്ങ് സെല്‍ ) ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ ബാബു പുതുവാണ്ടി ഡോ: പി.കെ.ഷാജിക്ക് ഉപഹാരം നല്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മൊമന്റോ വിതരണം ഡോ: പി.കെ.ഷാജി നിര്‍വഹിച്ചു.

പ്രിന്‍സിപ്പാള്‍ ബാബു പുതുവാണ്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ അധ്യാപകന്‍ രജീഷ് കുമാര്‍ പുത്തഞ്ചേരി സ്വാഗതം പറഞ്ഞു. അധ്യാപകരായ പ്രഭാകരന്‍, ഗീത, സജേഷ്, ശശീന്ദ്രന്‍ അരിക്കുളം, ഹരിദാസ് തിരുവോട്, വിനോദ് കച്ചേരി, ഷൈജു പെരുവട്ടൂര്‍, ശരത് കൊല്ലം, ദീപേഷ് നടുവത്തൂര്‍ എന്നിവര്‍ സംസാരിച്ചു. ശബരി ചേമഞ്ചേരി നന്ദിയും പറഞ്ഞു.