ആദ്യ അപേക്ഷ സമര്‍പ്പിച്ച് പി.എം മൂസ; യുനൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ വ്യാപാരികള്‍ക്ക് നടപ്പിലാക്കുന്ന സഹായ പദ്ധതിക്ക് കൊയിലാണ്ടിയില്‍ തുടക്കം
കൊയിലാണ്ടി: വ്യാപാരികള്‍ക്കായുളള ആര്‍ദ്രം പദ്ധതിയ്ക്ക് കൊയിലാണ്ടിയില്‍ തുടക്കം. യുനൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യൂ.എം.സി ) സംസ്ഥാന കമ്മിറ്റി വ്യാപാരികള്‍ക്ക് നടപ്പിലാക്കുന്ന സഹായപദ്ധതിയാണിത്.
പദ്ധതിയുടെ കൊയിലാണ്ടി യൂണിറ്റിന്റെ ഉദ്ഘാടനം കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഹാളില്‍ നടന്നു. പി.എം.മൂസ്സയില്‍ നിന്നും അപേക്ഷ സ്വീകരിച്ച് യൂ.എം.സി ജില്ല പ്രസിഡന്റ് രൂപേഷ് കോളിയോട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.കെ.നിയാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സി.എ.റഷീദ് സഞ്ജയ് മാത്യു ആലി കെ.ദിനേശന്‍, പി.കെ.ഷുഹൈബ്, അമേത്ത് കുഞ്ഞഹമ്മദ്, പി.കെ.മനീഷ്, പി.പി.ഉസ്മാന്‍, പി.പവിത്രന്‍, പി.ചന്ദ്രന്‍, വി.കെ.ഹമീദ് എന്നിവര്‍ സംസാരിച്ചു.
കെ.എം.എ ജനറല്‍ സെക്രട്ടറി കെ.പി.രാജേഷ് സ്വാഗതവും യു.അസീസ് നന്ദിയും പറഞ്ഞു.