തൊഴിലാളികള്‍ക്കായി സ്വപ്‌നപദ്ധതി; കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സുരക്ഷാ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം നടന്നു
കൊയിലാണ്ടി: കെ.എച്ച്.ആര്‍.എ. സുരക്ഷാ പദ്ധതിയുടെ യൂണിറ്റ് തല ഉദ്ഘാടനം നടന്നു. ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാ വിജയികളെ ആദരിച്ചു. കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും ജീവിത പങ്കാളികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി നടപ്പിലാക്കുന്ന സ്വപ്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി.
പദ്ധതിയില്‍ അംഗമാവുന്ന ഒരാള്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് സംഘടന നല്‍കുന്ന പദ്ധതിയാണ് സുരക്ഷാ പദ്ധതി. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
കൊയിലാണ്ടി വ്യാപാരഭവനില്‍ നടന്ന ചടങ്ങില്‍ ജില്ലാ സെക്രട്ടറി സന്തോഷ് കുമാര്‍ സുരക്ഷാ പദ്ധതി വിശദീകരണം നടത്തി. ജില്ലാ വൈസ് പ്രസിഡണ്ട് മനോജ് ഫെയ്മസ്, യൂണിറ്റ് പ്രസിഡണ്ട് ഗണേഷന്‍, ഉല്ലാസ് രാരിസണ്‍, ജില്ലാ സെക്രട്ടറി റാഷിക് , KVVES ഭാരവാഹി ബഷീര്‍, KHRA യൂണിറ്റ് സെക്രട്ടറിയും ജില്ലാ സുരക്ഷാപദ്ധതി സബ് കമ്മിറ്റി ചെയര്‍മാന്‍ സാദിഖ് സ്വാഗതവും വര്‍ക്കിങ് പ്രസിഡണ്ട് മുഹമ്മദലി നന്ദിയും പറഞ്ഞു.