മുട്ടോളം വെള്ളവും, ആളെ വീഴ്ത്തുന്ന കുഴിയും; മുത്താമ്പി റോഡിലെ അടിപ്പാത യാത്രികര്‍ക്ക് ഭീഷണിയാവുന്നു


കൊയിലാണ്ടി: മുത്താമ്പി റോഡില്‍ ബൈപ്പാസിന് വേണ്ടി നിര്‍മിച്ച അടിപ്പാത യാത്രികര്‍ക്ക് ഭീഷണിയാവുന്നു. അടിപ്പാതയില്‍ മുട്ടോളം വെള്ളം കെട്ടിനില്‍ക്കുകയാണ്. വെള്ളം ഒഴുകിപ്പോകാന്‍ ഒരു മാര്‍ഗവുമില്ല. നാല് ചുറ്റും ഉയര്‍ന്ന് നില്‍ക്കുന്ന ഒരു കുഴി പോലെയാണ് അണ്ടര്‍പാസ്.

വെള്ളക്കെട്ടിനുള്ളില്‍ ആളെ വീഴ്ത്തുന്ന കുഴികളുമുണ്ട്. മണ്ണുമാന്തിയന്ത്രമുപയോഗിച്ച് ചെളിയും മണ്ണും മെറ്റലും നീക്കംചെയ്യുകയാണ് വേണ്ടത്. കൊയിലാണ്ടി നഗരസഭയിലെ പ്രധാന പാതയായിട്ടും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ ഒരു ഇടപെടലും എന്‍.എച്ച് അഥോറിറ്റിയോ നഗരസഭയോ ചെയ്യുന്നില്ല എന്നാണ് ജനങ്ങളുടെ പരാതി.