പാലോറ മലയില്‍ അടിക്കാടിന് തീപിടിച്ചു; ആറ് ഏക്കറോളം കത്തിനശിച്ചു
ഉള്ള്യേരി: ഉള്ള്യേരി പാലോറ മലയില്‍ അടിക്കാടിന് തീപിടിച്ച് ആറ് ഏക്കറോളം കത്തി നശിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ഏതാണ്ട് 6 ഏക്കറോളം സ്ഥലത്തെ കുറ്റിക്കാടുകകള്‍ക്കും അക്കെഷ്യ മരങ്ങള്‍ക്കുമാണ് തീ പിടിച്ചത്.
തീപടരുന്നത് കണ്ടവര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുകയും വെള്ളവും ഫയര്‍ ബീറ്ററും ഉപയോഗിച്ചു തീ പൂര്‍ണമായും കെടുത്തി.
സ്റ്റേഷന്‍ ഓഫീസര്‍ മുരളീധരന്‍ സി.കെയുടെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ മജീദ് എം, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജാഹിര്‍ എം, ഹേമന്ത് ബി, ഇര്‍ഷാദ് ടി.കെ, സുജിത്ത് വി, ഹോം ഗാര്‍ഡമാരായ ഓംപ്രകാശ് എം ബാലന്‍ എന്നിവര്‍ തീയണക്കുന്നതില്‍ ഏര്‍പ്പെട്ടു.
Summary: Undergrowth fires on Paloramala; About six acres were burnt.