ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചു


Advertisement

കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചു. ഗെയിറ്റിന് തെക്കുഭാഗത്ത് റെയില്‍പാതയുടെ കിഴക്കുള്ള പറമ്പിലാണ് തീ പിടിത്തം ഉണ്ടായത്. സമീപത്തെ വീട്ടില്‍ കരിയില കൂട്ടി കത്തിച്ചപ്പോള്‍ കാറ്റടിച്ചാണ് തീ പടര്‍ന്നത്.

Advertisement

ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു സംഭവം. തീ കത്തുന്നത് കണ്ട റെയില്‍വേ ജീവനക്കാരനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് സംഘം വെള്ളം ചീറ്റിച്ച് തീ കെടുത്തി.

Advertisement
Advertisement