Tag: Anakkulam Railway Gate
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ആനക്കുളം-മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നു
കൊയിലാണ്ടി: ട്രാക്കിലെ അടിയന്തരമായ അറ്റകുറ്റപണികള്‍ക്കായി കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലുള്ള ആനക്കുളം-മുചുകുന്ന് റോഡിലെ റെയില്‍വേ ഗേറ്റ് അടച്ചിടുന്നു. ഇന്ന് വൈകുന്നേരം അഞ്ച് മണി മുതല്‍ 28ന് രാവിലെ അഞ്ച് മണി വരെയാണ് ഗേറ്റ് അടച്ചിടുന്നത്. ഗേറ്റ് അടച്ചിടുന്നതിനാല്‍ ആനക്കുളം മുചുകുന്ന് റോഡിലൂടെ പോകേണ്ട വാഹനങ്ങള്‍ക്ക് കൊല്ലം നെല്ല്യാടി റോഡിലൂടെ കടന്നുപോകാം.
ആനക്കുളത്ത് വീട്ടിൽ മോഷണം; ഉറങ്ങുകയായിരുന്ന വയോധികയുടെ മൂന്ന് പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു
കൊയിലാണ്ടി: ആനക്കുളത്ത് വീട്ടില്‍ മോഷണം. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം വടക്കേകുറ്റിയകത്ത് ജയന്റെ വീട്ടിലാണ് കള്ളന്‍ കയറിയത്. ഉറങ്ങുകയായിരുന്ന ജയന്റെ അമ്മ വിജയലക്ഷ്മിയുടെ കഴുത്തിലുണ്ടായിരുന്ന മൂന്ന് പവന്റെ മാല നഷ്ടപ്പെട്ടു. വീടിന്റെ മുന്‍വാതില്‍ വഴിയാണ് കള്ളന്‍ ആദ്യം അകത്ത് കയറാന്‍ ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെ പിന്നിലെ വാതില്‍ വഴി
ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചു
കൊയിലാണ്ടി: ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം അടിക്കാടിന് തീ പിടിച്ചു. ഗെയിറ്റിന് തെക്കുഭാഗത്ത് റെയില്‍പാതയുടെ കിഴക്കുള്ള പറമ്പിലാണ് തീ പിടിത്തം ഉണ്ടായത്. സമീപത്തെ വീട്ടില്‍ കരിയില കൂട്ടി കത്തിച്ചപ്പോള്‍ കാറ്റടിച്ചാണ് തീ പടര്‍ന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷമായിരുന്നു സംഭവം. തീ കത്തുന്നത് കണ്ട റെയില്‍വേ ജീവനക്കാരനാണ് കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചത്. ഉടന്‍
ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
കൊയിലാണ്ടി: മുചുകുന്ന് റോഡിലെ ആനക്കുളം റെയില്‍വേ ഗെയിറ്റിന് സമീപം ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ഏകദേശം 25 വയസ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത് എന്ന് ദൃക്‌സാക്ഷികള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കൊയിലാണ്ടിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് സംഘവും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
കാത്തിരിപ്പിന് വിരാമം, കട്ട പതിച്ച റോഡിലൂടെ ഇനി സുഖയാത്ര; അറ്റകുറ്റപ്പണികള്‍ക്കായി പത്ത് ദിവസത്തിലേറെ അടച്ചിട്ട ആനക്കുളം റെയില്‍വേ ഗെയിറ്റ് തുറന്നു
കൊയിലാണ്ടി: മുചുകുന്ന് റോഡില്‍ ആനക്കുളത്തുള്ള റെയില്‍വേ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ഇന്ന് രാവിലെ വീണ്ടും തുറന്നു. പത്ത് ദിവസം നീണ്ട അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയാണ് ജനങ്ങളുടെ ദുരിതയാത്രയ്ക്ക് അറുതി വരുത്തിക്കൊണ്ട് ഗെയിറ്റ് തുറന്നത്. ഡിസംബര്‍ 15 നാണ് ആനക്കുളത്തുള്ള 205-ാം നമ്പര്‍ ഗെയിറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടത്. നിലവിലുണ്ടായിരുന്ന ടാറിങ് പൂര്‍ണ്ണമായി ഒഴിവാക്കി പകരം കട്ട പതിപ്പിക്കുന്ന പ്രവൃത്തി