കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന് കീഴില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പൂക്കാട്: കെ.എസ്.ഇ.ബി പൂക്കാട് സെക്ഷന് കീഴിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പൊയില്‍ക്കാവ് ടെമ്പിള്‍, കോളൂര്‍ സുനാമി, കവലാട് ബീച്ച് എന്നിവിടങ്ങളില്‍ നാളെ രാവിലെ ഒമ്പതുമണിമുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൃഷ്ണന്‍ കിടാവ് ഹാജിമുക്ക്, എ.എം.എച്ച് തുവ്വക്കോട് കോളനി, ഗ്യാസ് ഗോഡൗണ്‍, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, തോരായിക്കടവ് ശിശുമന്ദിരം, കൊളക്കാട് സ്‌കൂള്‍, കൊളക്കാട് സൗത്ത്, കോട്ടമുക്ക്, പൂക്കാട് പള്ളി എന്നിവിടങ്ങളില്‍ രാവിലെ എട്ട് മുതല്‍ രണ്ടുവരെ വൈദ്യുതി മുടങ്ങും.

പാലംന്തല, കലോപ്പൊയില്‍ എന്നിവിടങ്ങളില്‍ രാവിലെ 11 മുതല്‍ മൂന്നുവരെ വൈദ്യുതി മുടങ്ങും. ബൈപ്പാസ് വര്‍ക്കിന്റെ ഭാഗമായും ലൈന്‍ മെയിന്റനന്‍സിന്റെ ഭാഗമായുമാണ് വൈദ്യുതി മുടങ്ങുന്നത്.

ഏഴു കുടിക്കല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുവരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.