തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ള്യേരി സ്വദേശിയായ ചെത്തുതൊഴിലാളി സുരേഷ് അന്തരിച്ചു
ഉള്ള്യേരി: തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉള്ള്യേരി സ്വദേശി അന്തരിച്ചു. ഉള്ള്യേരി 19ലെ കിഴേടത്ത് കണ്ടി സുരേഷ് ആണ് മരണപ്പെട്ടത്. അന്‍പത് വയസായിരുന്നു.
ജനുവരി എട്ടാം തിയ്യതിയാണ് ജോലിയ്ക്കിടെ സുരേഷ് തെങ്ങില്‍ നിന്നും വീണത്. കൂനഞ്ചേരി റോഡിലെ അരീപ്പുറത്തെ പറമ്പില്‍ കള്ള് ചെത്തുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
കോക്കല്ലൂര്‍ ഷാപ്പിലെ ചെത്തുതൊഴിലാളിയാണ്. ചെത്തുതൊഴിലാളി യൂണിയന്റെ സജീവ പ്രവര്‍ത്തകനുമാണ്.
ഭാര്യ: ബിന്ദു. മക്കള്‍: തുഷാര, സുബീഷ്. സംസ്‌കാരം: തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഉള്ള്യേരി പ്രശാന്ത് ഗാര്‍ഡന്‍ ശ്മശാനത്തില്‍ നടക്കും.