പോസ്റ്റൽ ജീവക്കാരനായിരുന്ന ഉള്ളിയേരി പുത്തൂർ വട്ടം ശ്രീറാം നിവാസിൽ അകത്തൂട്ട് ശേഖരൻ അന്തരിച്ചു
കൊയിലാണ്ടി: ഉള്ളിയേരി പുത്തൂർ വട്ടം ശ്രീറാം നിവാസിൽ അകത്തൂട്ട് ശേഖരൻ അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു. റിട്ടയേർഡ് പോസ്റ്റൽ ഇഡി ജീവക്കാരനായിരുന്നു.
ആർ.എസ്.എസ് കൊയിലാണ്ടി താലൂക്ക് കാര്യവാഹക്, ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് ബി.എം.എസ്സ് ജില്ലാ സെക്രട്ടറി, ബി.ജെ.പി ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കമല, മക്കൾ: സുഭദ്ര, സുഭാഷ്. മരുമകൻ: സുരേഷ് കന്നൂർ. സഹോദരങ്ങൾ: സുശീല നംപിയാക്കൽ, ശശീന്ദ്രൻ (ബിഎംഎസ് മുൻ ജില്ലാ സെക്രട്ടറി), വിജയൻ (ലക്കി ടയർ വർക്സ് പെരിങ്ങളം കുന്നമംഗലം), പരേതനായ രവീന്ദ്രൻ.
ചടങ്ങുകൾ പൊയിൽക്കാവ് അകത്തൂട്ട് വീട്ടിൽ നടക്കുന്നതായിരിക്കും. സഞ്ചയനം: ഞായറാഴ്ച.