കൊയിലാണ്ടിയിൽ കളഞ്ഞ് കിട്ടിയ നാല് പവൻ സ്വർണ്ണം ഉടമസ്ഥനെ തിരിച്ചേൽപ്പിച്ച് ഉള്ളിയേരി സ്വദേശിയുടെ നല്ല മാതൃക


കൊയിലാണ്ടി: വീണ് കിട്ടിയ സ്വർണ്ണം ഉടമസ്ഥന് തിരികെ നൽകി ഉള്ളിയേരി സ്വദേശിയായ യുവാവ്. ഉള്ളിയേരി ആനവാതിൽ സ്വദേശിയായ സുബീറാണ് സത്യസന്ധതയുടെ നല്ല മാതൃക കാണിച്ചത്.

കൊയിലാണ്ടി കേരള ബാങ്കിന് സമീപത്ത് കൂടെ പോകുമ്പോഴാണ് സുബീറിന് നാല് പവനോളം സ്വർണ്ണം വീണ് കിട്ടിയത്. ഉടൻ അദ്ദേഹം സ്വർണ്ണം കൊയിലാണ്ടി പൊലീസിൽ ഏൽപ്പിച്ചു.

തുടർന്ന് കൊയിലാണ്ടി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സ്വർണ്ണത്തിന്റെ ഉടമയെ കണ്ടെത്തിയത്. അന്വേഷണത്തിനൊടുവിൽ അൻസാർ കൊയിലാണ്ടി എന്ന വ്യക്തിയുടെ ആഭരണമാണ് ഇത് എന്ന് കണ്ടെത്തി.

ഉടമസ്ഥനെ സ്റ്റേഷനിലേക്ക് വിളിക്കുകയും തുടർന്ന് എസ്.ഐ. എ.ഫിറോസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി.സതി, സി.പി.ഒ എം.പി.അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ സ്വർണ്ണാഭരണം അൻസാറിന് കൈമാറുകയും ചെയ്തു.