‘സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണം കാലത്തിന്റെ അനിവാര്യത’; കൊയിലാണ്ടി ബദ്‌രിയ്യ വനിതാ കോളജില്‍ ഉലമ ഉമറാ സംഗമം
കൊയിലാണ്ടി: സ്ത്രീകളെ വിദ്യാഭ്യാസപരമായി ഉയര്‍ത്തിക്കൊണ്ടു വരികയും അവരെ മതപരമായ ചുറ്റുപാടില്‍ വളര്‍ത്തിയെടുക്കുകയുമാണ് മൂല്യച്യുതിയുടെ പരിഹാരമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ട്രഷറര്‍ സയ്യിദ് ഫഖ്‌റുദ്ധീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി. മദ്രസത്തുല്‍ ബദ്രിയ്യ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി വനിതാ കോളജില്‍ നടന്ന ഉലമ ഉമറാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോളജ് പ്രിന്‍സിപ്പല്‍ അന്‍വര്‍ ഫൈസി അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് മണ്ഡലം പ്രസിഡന്റ് അന്‍സാര്‍ കൊല്ലം മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് ദാരിമി മുചുകുന്ന്, സ്വാലിഹ് ബാത്ത, എം.എ ഹാശിം, ഹാരിസ് ബാഫഖി, സുഹൈല്‍ ഹൈതമി, എം.മുഹമ്മദ് സലിം, പി.പി അനീസ് അലി, എം അബ്ദുല്ല കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.