സംസ്ഥാന കമ്മിറ്റിയുടെ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം; കൊയിലാണ്ടിയില്‍ പ്രകടനവുമായി യു.ഡി.വൈ.എഫ്


കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.വൈ.എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ നിയമസഭാ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിലും രാഹുല്‍ മാങ്കൂട്ടത്തില്‍, പി.കെ.ഫിറോസ് തുടങ്ങിയ നേതാക്കളെ റിമാന്‍ഡ് ചെയ്തതിലും പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണില്‍ നിയോജക മണ്ഡലം യു.ഡി.വൈ.എഫ് പ്രതിഷേധ പ്രകടനം നടത്തി. ലീഗ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രകടനം പുതിയ ബസ്സ്റ്റാന്റില്‍ സമാപിച്ചു.

സമദ് നടേരി, എം.കെ.സായീഷ്, കെ.കെ. റിയാസ്, തന്‍ഹീര്‍ കൊല്ലം, ഫാസില്‍ നടേരി, എ.കെ.ജാനിബ്, റാഷിദ് മുത്താമ്പി, ആസിഫ് കലാം, ഷംനാസ് എം.കെ, ഹാഷിം വലിയമങ്ങാട്, അഭിനവ് കണക്കശ്ശേരി, അജയ് ബോസ് സി.ടി, സിഫാദ് ഇല്ലത്ത്, നിഖില്‍.കെ.വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.