”അന്‍വറിന്റെ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെക്കുക”; കൊയിലാണ്ടിയില്‍ യു.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം



കൊയിലാണ്ടി: ഭരണപക്ഷ എം.എല്‍.എ പി.വി.അന്‍വറിന്റെ വെളിപെടുത്തലിന്റെ സഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു കൊണ്ട് കൊയിലാണ്ടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന വ്യാപകമായി യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പ്രകടനം നടന്നത്.

മഠത്തില്‍ അബ്ദുറഹിമാന്‍, വി.ടി. സുരേന്ദ്രന്‍, രാജേഷ് കിഴരിയൂര്‍, മുരളി തോറോത്ത്, വി.പി.ഇബ്രാഹിം കുട്ടി, റഷീദ് വെങ്ങളം, കെ.പി.വിനോദ് കുമാര്‍, ഹനിഫ മാസ്റ്റര്‍, റഷീദ് മാസ്റ്റര്‍, അന്‍വര്‍ ഇയ്യംഞ്ചേരി, രജിഷ് വെങ്ങളത്ത് കണ്ടി, അരുണ്‍ മണമല്‍, നടേരി ഭാസ്‌ക്കരന്‍, എ.അസ്സിസ്. നജീബ്, സുനില്‍ വിയ്യൂര്‍. എന്നിവര്‍ നേതൃത്വം നല്‍കി.

Summary: UDF’s protest demonstration in KOYILANDY DEMANDING CM RESIGNATION