‘പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെ, ലഹരി വ്യാപനത്തിനെതിരെ’; കീഴരിയൂരില്‍ യു.ഡി.എഫിന്റെ രാപ്പകല്‍ സമരം


Advertisement

കീഴരിയൂര്‍: പിണറായി സര്‍ക്കാറിന്റെ ദുര്‍ഭരണത്തിനെതിരെ, ലഹരി വ്യാപനത്തിനെതിരെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി യു.ഡി.എഫിന്റെ നേതൃത്വത്തില്‍ കീഴരിയൂരില്‍ രാപ്പകല്‍ സമരം സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ സമരം ഉദ്ഘാടനം ചെയ്തു.

Advertisement

ഐ.യു.എം.എല്‍ ജില്ലാ സെക്രട്ടറി സി.സി അസീസ് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. രമേശന്‍ എം.എം, ശശി പാറോളി, ചുകോത്ത് ബാലന്‍ നായര്‍, പി.കെ ഗോവിന്ദന്‍, റസാഖ് കുന്നുമ്മല്‍, കെ.കെ ദാസന്‍, സത്താര്‍, കെ.സി രാജന്‍, ഇ.എം മനോജ്, സവിത എന്‍.എം, ഗോപാലന്‍ കെ.ഒ, ജലജ ടീച്ചര്‍, എന്‍.പി മൂസ, ടി.എ സലാം, മൊയ്തീന്‍ മാസ്റ്റര്‍, സാബിറ നടുക്കണ്ടി, രജിത കെ.എം, കെ.വിശ്വന്‍, കെ.എം വേലായുധന്‍, ശിവാനന്ദന്‍ നെല്ലാടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Advertisement

ഇടത്തില്‍ ശിവന്‍ സ്വാഗതവും ടി.യുസൈനുദ്ദീന്‍ അധ്യക്ഷതയും വഹിച്ചു. സമരം നാളെ കാലത്ത് 9മണിവരെ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

Advertisement

Description: UDF's day and night protest in Keezhariyur