കേരളത്തില്‍ നാടുവാഴി ഭരണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ അരിക്കുളത്ത് യു.ഡി.എഫിന്റെ രാപ്പകല്‍ സമരം
അരിക്കുളം: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ്. അരിക്കുളം പഞ്ചായത്ത് കമ്മറ്റി രാപ്പകല്‍ സമരം സംഘടിപ്പിച്ചു. സമരം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.
എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കി സര്‍വ്വ അധികാരങ്ങളും ഒരാളില്‍ത്തന്നെ കേന്ദ്രീകരിച്ചുള്ള നാടുവാഴി ഭരണമാണ് ഇപ്പോള്‍ കേന്ദ്രത്തിലും കേരളത്തിലും നടക്കുന്നതെന്ന് യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് പറഞ്ഞു.
അരവയര്‍ നിറയ്ക്കാന്‍ വേണ്ടി സമരം നടത്തുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കില്ലെന്ന് പറയുമ്പോള്‍ ത്തന്നെ പി.എസ്.സി. ചെയര്‍മാനും മെമ്പര്‍മാര്‍ക്കും ലക്ഷങ്ങളാണ് ശമ്പള ഇനത്തില്‍ വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. ഇതു വഴി പാര്‍ട്ടിക്ക് വന്‍തുക ലെവിയായി കിട്ടും എന്നുള്ളതാണ് വര്‍ദ്ധനവിലയ്ക്ക് നയിച്ച കാരണമെന്നും മിസ്ഹബ് പറഞ്ഞു.
യു.ഡി.എഫ് പഞ്ചായത്ത് ചെയര്‍മാന്‍ സി.രാമദാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി സ്വാഗതം പറഞ്ഞു. മൂസ കോതമ്പ്ര, കെ.പി. വേണുഗോപാലന്‍, കെ.പി. രാമചന്ദ്രന്‍, വി.വി.എം. ബഷീര്‍, അക്ബര്‍ അലി, എന്‍.കെ. ഉണ്ണിക്കൃഷ്ണന്‍, ഇ. അശോകന്‍, ആര്‍.പി. ഷോബിഷ്, കെ.അഷറഫ്, രാമചന്ദ്രന്‍ നീലാംബരി, ലതേഷ് പുതിയേടത്ത്, ശ്രീധരന്‍ കണ്ണമ്പത്ത്, എന്‍.കെ. അഷറഫ് എന്നിവര്‍ സംസാരിച്ചു.
മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി നന്ദിയും പറഞ്ഞു. ബിന്ദു പറമ്പടി, ശ്യാമള എടപ്പള്ളി, അനില്‍ കുമാര്‍ അരിക്കുളം, കെ.എം. സുഹൈല്‍, കെ.എം. സക്കറിയ, കെ.ശ്രീകുമാര്‍, അനസ് കാരയാട് ,സി. നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.