വിലവർധനവിനെതിരെ പ്രതിഷേധം; മൂടാടിയിൽ സംസ്ഥാന സർക്കാറിനെതിരെ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം


Advertisement

കൊയിലാണ്ടി: ഈ മാസം മുതൽ സംസ്ഥാനത്ത് നിലവിൽ വന്ന വിലവർധനവിനെതിരെ മൂടാടിയിൽ യു.ഡി.എഫിന്റെ പന്തം കൊളുത്തി പ്രകടനം. ഇന്ധന വിലവർദ്ധനവിനും, ഭൂമിയുടെ ന്യായവില, കെട്ടിട നികുതി, വാഹനനികുതി, അവശ്യസാധനങ്ങളുടെ വില വർദ്ധനവിനും എതിരെയാണ് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തിയത്.

Advertisement

നന്തിയിൽ ശനിയാഴ്ച രാവിലെ 11 മണിയ്ക്ക് നടന്ന പ്രതിഷേധത്തിന് രൂപേഷ് കൂടത്തിൽ, ആർ.നാരായണൻ മാസ്റ്റർ, റഷീദ് എടത്തിൽ, കാളിയേരി മൊയ്തു, റഫീഖ് പുത്തലത്ത്, ചേനോത്ത് രാജൻ, കണിയാം കണ്ടി രാധാകൃഷ്ണൻ, അഷറഫ് പി.വി.കെ, വി.എം.രാഘവൻ, പുതിയോട്ടിൽ രാഘവൻ, അബ്ദുൾ ഖാദർ, കാസിം പി.എൻ.കെ, ബഷീർ മണമ്മൽ, അബൂബക്കർ കെ, ഷിജിത്ത് വി.വി എന്നിവർ നേതൃത്വം നൽകി.

Advertisement
Advertisement