‘ഭരണ വിരുദ്ധ വികാരം വാര്‍ഡ് വിഭജനത്തിലൂടെ മറി കടക്കാമെന്നത് വ്യാമോഹം മാത്രം’; അശാസ്ത്രീയ വാര്‍ഡ് വിഭജനത്തിനെതിരെ കൊയിലാണ്ടിയില്‍ യു.ഡി.എഫിന്റെ പ്രതിഷേധ മാര്‍ച്ച്
കൊയിലാണ്ടി: അശാസ്ത്രീയ വാര്‍ഡ് വിഭനത്തിനെതിരെ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് യു.ഡി.എഫ് കൊയിലാണ്ടി മുന്‍സിപ്പല്‍ കമ്മിറ്റി. മാര്‍ച്ച് ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അഴിമതി ഭരണ വികാരം അശാസ്ത്രിയ വാര്‍ഡ് വിഭജനം കൊണ്ട് മറികടക്കാമെന്നത് സി.പി.എം ന്റെ വെറും വ്യാമോഹം മാത്രമാന്നെന്ന് ഡി.സി.സി. പ്രസിഡന്റ് പറഞ്ഞു.
മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ മുഖപ്രഭാഷണം നടത്തി. അന്‍വര്‍ ഇച്ചംഞ്ചേരി അധ്യക്ഷത വഹിച്ച യോഗത്തില്‍ പി.രന്തവല്ലി, അഡ്വ. കെ.വിജയന്‍, വി.പി. ഇബ്രാഹിം കുട്ടി, മുരളി തോറാത്ത്. കെ.പി. വിനോദ് കുമാര്‍, എ. അസ്സീസ്, വി.ടി. സുരേന്ദ്രന്‍, വി.വി. സുധാകരന്‍, റഷീദ് മാസ്റ്റര്‍, രജീഷ് വെങ്ങളത്ത് കണ്ടി, അരുണ്‍ മണമല്‍, ടി.പി. കൃഷ്ണന്‍, ഫാസില്‍ നടേരി എന്നിവര്‍ സംസാരിച്ചു.
രാമന്‍ ചെറുവക്കാട്ട്, അഡ്വ. ഉമേന്ദ്രന്‍, എ. അഷറഫ്, സുമതി.കെ.എം, ജീഷ പുതിയേടത്ത്, വേണുഗോപാല്‍. പി.വി, ശൈലജ, മനോജ് പയറ്റു വളപ്പില്‍, കെ.ടി. സുമ, ഡാലിഷ, റസിയ ഉസ്മാന്‍, എം.എം. ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.