കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്നത് 7 വര്‍ഷം; ഒടുവില്‍ പ്രതിയെ പിടികൂടി പോലീസ്


ബേപ്പൂര്‍: ജാമ്യത്തിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതി പിടിയില്‍. കല്ലായി പുളിക്കല്‍തൊടി മുജീബ് റഹ്‌മാന്‍ (47)നാണ് പിടിയിലായത്. ബേപ്പൂര്‍ പോലീസ് സ്റ്റേഷനില്‍ പൊതുജനശല്യത്തിന് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇയാള്‍ 2018 ല്‍ അറസ്റ്റിലായിരുന്നു.


പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയില്‍ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു ഇയാള്‍. പോലീസിന്റെ അന്വേഷണത്തില്‍ പ്രതി പയ്യാനക്കല്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. എ.എസ്.ഐ പ്രമലത, സി.പി.ഓ സുധീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കസ്റ്റഡിയിലെടുത്തത്.

Summary:Accused who drowned without appearing in court on bail arrested.