ബൈക്കിലെത്തി തന്ത്രപൂര്‍വ്വം കടിയങ്ങാട് പെട്രോള്‍ പമ്പ് ജീവനക്കാരന്‍റെ മൊബൈല്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞു; നിര്‍ണ്ണായക തെളിവായ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു


Advertisement

പേരാമ്പ്ര: കടിയങ്ങാട് പെട്രോള്‍ പമ്പില്‍ നിന്നും തൊഴിലാളിയുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയതായി പരാതി. ആഗസ്റ്റ് 21 ന് പുലര്‍ച്ചെ 4.26നാണ് സംഭവം നടന്നത്.

Advertisement

കടിയങ്ങാട് ജയ് ഭാരത് പെട്രോള്‍ പമ്പില്‍ സ്പ്ലണ്ടര്‍ ബൈക്കിലെത്തിയ രണ്ട് യുവാക്കള്‍ അവിടെ കുറേ സമയം നില്‍ക്കുകയും തുടര്‍ന്ന് തൊഴിലാളികളുടെ ശ്രദ്ധവെട്ടിച്ച് ഫോണുമായി കടന്ന് കളയുകയായിരുന്നു.

Advertisement

8000രൂപ വില വരുന്ന റെഡ്മി- 8 മൊബൈല്‍ ഫോണാണ് മോഷ്ടിച്ചത്. സംഭവത്തില്‍ പേരാമ്പ്ര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

മൊബൈല്‍ മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം:

Advertisement

summary: two youths on a bike stole the mobile phone of an employee of a petrol pump in kadiyangad